Mukkam
ലൈംഗിക അതിക്രമങ്ങൾ വർദ്ധിക്കാൻ കാരണം സർക്കാരിന്റെ തല തിരിഞ്ഞ മദ്യനയം; വിമൻ ജസ്റ്റിസ് മൂവ്മെന്റ

മുക്കം: സംസ്ഥാനത്ത് അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ലൈംഗികാതിക്രമങ്ങളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയാകുന്നതും സർക്കാറിൻ്റെ തല തിരിഞ്ഞ മദ്യനയവും പോലീസിന്റെ ജാഗ്രതക്കുറവ് മൂലമാണെന്ന് വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി. വിമൻ ജസ്റ്റിസ് മൂവ്മെന്റ് ചേന്ദമംഗലൂരിൽ സംഘടിപ്പിച്ച തിരുവമ്പാടി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ജില്ലാ കമ്മറ്റി അംഗം റംല ഷാനവാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കമ്മറ്റി അംഗം ബൾക്കീസ്, മണ്ഡലം കൺവീനർ ഇ.എൻ നദീറ എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായി ഇ.എൻ നദീറ, അനുപമ പൊറ്ററ്റേരി, സഫീറ കൊളായിൽ എന്നിവരെ തെരഞ്ഞെടുത്തു. പഞ്ചായത്ത് മുൻസിപ്പൽ കൺവീനർമാരായി നസീബ ബഷീർ, ഷാഹിന, ഷംന, മുബീന എം.ടി, ജമീല എന്നിവരെ തെരഞ്ഞെടുത്തു.