Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്ക് 2-ാം ഘട്ട കട്ടിൽ വിതരണം നടത്തി

തിരുവമ്പാടി: ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്ക് 2-ാം ഘട്ട കട്ടിൽ വിതരണം നടത്തി. 4, 16, 17 വാർഡുകളിൽപ്പെട്ടവർക്ക് അത്തിപ്പാറ അങ്ങാടിയിൽ വെച്ചാണ് വിതരണം നടത്തിയത്. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുള്ളിക്കാട്ട് നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്ദുറഹിമാൻ, അമ്പിളി രമേശൻ കവിരായിൽ, ജോസ് ചേർക്കാപ്പുഴ, ഐ.സി.ഡി.എസ് കൗൺസിലർ ഷംസിയ, മനോജ് മുകളേൽ, ജോസ് പറയൻകുഴി തുടങ്ങിയവർ സംസാരിച്ചു. നിലവിൽ 6 വാർഡുകളിലെ കട്ടിൽ വിതരണം പൂർത്തീകരിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുള്ളിക്കാട്ട് അറിയിച്ചു.

Related Articles

Leave a Reply

Back to top button