Kodiyathur
കൊടിയത്തൂരിൽ പഠനവീടുകൾക്ക് തുടക്കം കുറിച്ചു
കൊടിയത്തൂർ: പാഠ്യ-പാഠ്യേതര രംഗങ്ങളിൽ കൂടുതൽ മികവ് ലക്ഷ്യമിട്ട് പന്നിക്കോട് എ.യു.പി സ്കൂളിൽ പഠനവീടുകൾക്ക് തുടക്കം കുറിച്ചു. സ്കൂൾ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ ഓരോ ദിവസം ഒത്തുചേർന്ന് ചർച്ചചെയ്ത് കുട്ടികൾക്കായി പഠന പ്രവർത്തനങ്ങൾ നടത്തുന്നതാണ് പദ്ധതി.
‘വീടേ വിദ്യാലയം’ എന്നപേരിലുള്ള ആദ്യ പഠനവീട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ദിവ്യാ ഷിബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബഷീർ പാലാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ഫസൽ ബാബു, റസീന മജീദ്, പി.വി അബ്ദുല്ല, ഗോപിക, പ്രധാനാധ്യാപിക പി.എം ഗൗരി, പി.കെ ഹഖീം, ഐ ശങ്കരനാരായണൻ തുടങ്ങിയവർ സംസാരിച്ചു.