Mukkam
ഇന്ത്യൻ സ്വച്ഛതാ ലീഗ് സീസൺ-2; ശുചിത്വ കാമ്പയിൻ്റെ ഭാഗമായി കാൻവാസ് ചിത്രരചന നടത്തി

മുക്കം: മുക്കം നഗരസഭയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ സ്വച്ഛതാ ലീഗ് സീസൺ – 2 ശുചിത്വ കാമ്പയിനിന്റെ ഭാഗമായി മുക്കം ഇ.എം.എസ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ‘മാലിന്യ മുക്ത മുക്കം’ കാൻവാസ് ചിത്രരചന നഗരസഭാ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. പ്രശസ്ത കലാകാരൻമാരായ സിഗ്നി ദേവരാജൻ മാസ്റ്റർ, റിയാസ് മാസ്റ്റർ, ഇ സത്യനാരായണൻ മാസ്റ്റർ, റുബീന കെ.കെ തുടങ്ങിയവർ നേതൃത്വം നൽകി.
കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയ നിപ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രജിത പ്രദീപ്, മുക്കം നഗരസഭാ സെക്രട്ടറി ജെസിത പി.ജെ, ക്ലീൻ സിറ്റി മാനേജർ സന്തോഷ് കുമാർ പി.എസ്, തുടങ്ങി നഗരസഭാ ജീവനക്കാരും ജനപ്രതിനിധികളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. പൊതു ജനങ്ങൾക്കായുള്ള മാലിന്യ മുക്ത മുക്കം ചിത്രരചനാ പ്രദർശനം പിന്നീട് നടത്തുമെന്ന് ചെയർമാൻ അറിയിച്ചു.