Mukkam

സംസ്ഥാന പാതയോരത്ത് അനധികൃത വ്യാപാരം; രണ്ട് വാഹനങ്ങൾ നഗരസഭ പിടിച്ചെടുത്തു

മുക്കം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കം നഗരത്തിൽ അനധികൃതമായി പഴക്കച്ചവടം നടത്തിയ രണ്ട് വാഹനങ്ങൾ നഗരസഭാ അധികൃതർ പിടികൂടി. ഗതാഗത തടസ്സത്തിന് കാരണമാകും വിധം റോഡരികിൽ നിർത്തിയിട്ട് വ്യാപാരം നടത്തിയതിനെത്തുടർന്നാണ് നടപടി. വാഹനം എടുത്തു മാറ്റാൻ പലതവണ നിർദേശം നൽകിയിട്ടും കേൾക്കാത്ത പശ്ചാത്തലത്തിലാണ് നഗരസഭയുടെ നടപടി.

പിടികൂടി നഗരസഭാ കാര്യാലയത്തിലെത്തിച്ച വാഹനം പിഴ ചുമത്തി വിട്ടു നൽകി. അനധികൃത പാർക്കിങ്ങിന് ആയിരം രൂപ വീതം ഈടാക്കിയാണ് വാഹനങ്ങൾ വിട്ടുനൽകിയത്. ഏഴു കോടിയോളം രൂപ ചെലവിൽ നഗര സൗന്ദര്യ വത്കരണ പ്രവൃത്തി പൂർത്തിയായ മുക്കത്ത് സംസ്ഥാന പാതയോരത്ത് ധാരാളം സ്ഥലമുണ്ട്. നഗര സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി നിർമിച്ച മിനി പാർക്കിന് മുന്നിൽ സ്ഥിരമായി നിർത്തിയിട്ട് കച്ചവടം നടത്തിയ വാഹനങ്ങളാണ് പിടികൂടിയത്. സംസ്ഥാന പാതയോരത്തെ വ്യാപാരം നഗരസഭ നേരത്തേ നിരോധിച്ചിരുന്നു.

Related Articles

Leave a Reply

Back to top button