Thiruvambady

പ്രളയ ഫണ്ട് ലാപ്സാക്കിയതിൽ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മലയോര മേഖലകളിൽ 2018-19 കാലഘട്ടത്തിൽ ഉണ്ടായ ഉരുൾപൊട്ടലിലും പ്രളയത്തിലും തകർന്ന റോഡുകൾക്ക്, റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പുനരുദ്ധാരണത്തിന് വേണ്ടി സർക്കാർ 26.40 ലക്ഷം രൂപ അനുവദിക്കുകയും സമയബന്ധിതമായി പദ്ധതി തയ്യാറാക്കി പണം ചിലവഴിക്കാൻ കഴിയാത്തതിനെ തുടർന്ന് ഫണ്ട് നഷ്ടപ്പെടുകയും ചെയ്തിരുന്നു.

ഫണ്ട് നഷ്ടപ്പെട്ടത് പഞ്ചായത്ത് പ്രസിഡന്റിന്റെ പിടിപ്പ് കേടും കെടുകാര്യസ്ഥതയും മൂലമാണെന്നും പ്രസിഡന്റ് രാജി വെക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തിരുവമ്പാടി പഞ്ചായത്തിലെ കോൺഗ്രസ്സ് മെമ്പർമാർ ഭരണസമിതി യോഗത്തിൽ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയും യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു.

തിരുവമ്പാടി പഞ്ചായത്ത് ഭരിക്കുന്നത് രണ്ട് ഡി വെ എഫ് ഐ പ്രവർത്തകരാണെന്നും ഇവർ പഞ്ചായത്ത് ജനപ്രതിനിധികളൊ ജീവനക്കാരോ അല്ലാതിരുന്നിട്ടും സദാസമയവും പഞ്ചായത്ത് ഓഫീസിൽ കറങ്ങി നടക്കുന്നുവെന്നും പഞ്ചായത്ത് ഭരണത്തിൽ വരെ ഇടുപെടുന്നുവെന്നും ഫണ്ട് ലാപ്സായതിലും മറ്റ് ഭരണതലത്തിലെ ഇവരുടെ ഇടപെടലുകളിലും പരിശോധന നടത്തുകയും, ഈ രണ്ട് ജംബനെയും തുമ്പനെയും അടിയന്തരമായി പഞ്ചായത്തിൽ നിന്നും പുറത്താക്കി പഞ്ചായത്ത് ചാണകവെള്ളം തളിച്ച് ശുചീകരിക്കണമെന്നും ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് സഹീർ ഇരഞ്ഞോണ പറഞ്ഞു.

നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി എൻ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ടി ജെ കുര്യാച്ചൻ മുഖ്യപ്രഭാക്ഷണം നടത്തി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുബിൻ തയ്യിൽ, ജിതിൻ പല്ലാട്ട്, അജ്മ്മൽ യൂ സി, അർജുൻ ബോസ്, നിഷാദ് വീച്ചി, ലിബിൻ അമ്പാട്ട്, വേണു, ലിതീഷ് ഫിലിപ്പ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button