Thiruvambady

റീടാറിങ് കഴിഞ്ഞ് ആഴ്ചയ്ക്കകം വെള്ളരിച്ചാൽ റോഡ് തകർന്നു

തിരുവമ്പാടി : റീടാറിങ് കഴിഞ്ഞ്‌ ഒരാഴ്ചയ്ക്കകം റോഡ് തകർന്നു. ഗ്രാമപ്പഞ്ചായത്തിലെ തൊണ്ടിമ്മൽ വാർഡിലെ അഗസ്ത്യൻമൂഴി-വെള്ളരിച്ചാൽ റോഡാണ് തകർന്നത്. ഗ്രാമപ്പഞ്ചായത്ത് മെയിന്റനൻസ് ഗ്രാന്റിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരിച്ചത്. റോഡിന്റെ പലഭാഗങ്ങളും ടാറിങ് പൊട്ടിപ്പിളർന്ന് കിടങ്ങുകൾ രൂപപ്പെട്ടിരിക്കുകയാണ്.

തുടർച്ചയായ മഴയിൽ വെള്ളം തളംകെട്ടിക്കിടക്കുന്നത് തകർച്ചയ്ക്ക് ആക്കംകൂട്ടും. കലുങ്ക് നിർമാണം ഉൾപ്പെടെ 20 ലക്ഷം രൂപയാണ് റോഡ് നവീകരണത്തിനായി വകയിരുത്തിയിരുന്ന്. കലുങ്ക്പ്രവൃത്തി നടന്നുവരുന്നു. ഒരു കിലോമീറ്റർ ദൈർഘ്യമുണ്ട് റോഡിന്. കുണ്ടുംകുഴിയുമായതോടെ ഗതാഗതം ദുഷ്കരമായിരിക്കുകയാണ്. റോഡ്പണിയിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. പരാതി സംബന്ധിച്ച് അന്വേഷിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ അറിയിച്ചു.

Related Articles

Leave a Reply

Back to top button