Kodanchery

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ റോഡിലേക്ക് വളർന്നുനിന്ന കാട് വെട്ടിത്തെളിച്ചു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ കോടഞ്ചേരി മുതൽ സിക്കു വളവ് വരെയുമുള്ള റോഡ് ശുചീകരണം നടത്തി. മഴക്കാലമായതോടെ റോഡിൽ ഇരുവശവും കാട് നിറഞ്ഞ് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും വളരെ പ്രയാസകരമായ അവസ്ഥയായിലായിരുന്നു.

ഈ റോഡ് പതിനേഴാം വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലയിലിന്റെയും ആസൂത്രണ സമിതി അംഗം ഫ്രാൻസിസ് മുണ്ടാട്ടിലിന്റെയും നേതൃത്വത്തിൽ നടന്ന ശുചീകരണ പരിപാടിയിൽ ദേവസ്യ പൈകയിൽ, ബേബി വലിയപറമ്പിൽ, ബിനീഷ് ചങ്ങാനാനിയിൽ, ജോൺ നെടുങ്ങാട്ട്, ജോണായി മടത്തിശ്ശേരി, ലിഷോ മണ്ണൂർ, സാബു കൂട്ടിയാനി, ബിബി തിരുമല, ജൂണറ്റ് വാഴപ്പറമ്പിൽ, ഷിൻസൺ പുലി കുത്തിയിൽ, ജെയ്സൺ തയ്യിൽ, ജസ്റ്റിൻ തറപ്പേൽ, ഹോബി തിരുമലയിൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button