Kodanchery

കോടഞ്ചേരിയിൽ ഗോത്ര വെളിച്ചം പഠന കേന്ദ്രങ്ങൾ ആരംഭിക്കും

കോടഞ്ചേരി: നിപ വ്യാപനത്തെ തുടർന്ന് സ്‌കൂളുകൾ അവധി ആയതിനാൽ ഓൺലൈൻ പഠനസൗകര്യങ്ങൾ ലഭ്യമാകാത്ത കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഗോത്ര വിഭാഗം കുട്ടികൾക്കായി ‘ഗോത്ര വെളിച്ചം’ പഠന കേന്ദ്രങ്ങൾ ഒരുങ്ങുന്നു. ഓൺലൈൻ പഠന സൗകര്യമില്ലാതായ ആദിവാസി മേഖലയിലെ വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാനാണ് കോളനികൾ കേന്ദ്രീകരിച്ച് പഠന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. ആദിവാസി വിഭാഗത്തിലെ വിദ്യാർത്ഥികളെ പഠനസഹായ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിരുന്ന ടീച്ചർമാരുടെ നേതൃത്വത്തിലാണ് പഠന കേന്ദ്രങ്ങൾ.

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ പട്ടികവർഗ്ഗ കോളനികൾക്കായി എട്ട് ഗോത്രവെളിച്ചം പഠന കേന്ദ്രങ്ങളാണ് ആരംഭിക്കുക. വട്ടച്ചിറ സാംസ്‌കാരിക നിലയം, കരിമ്പിൽ കോളനി, പാത്തിപ്പാറ സാംസ്‌കാരിക നിലയം, അംബേദ്കർ സാംസ്‌കാരിക നിലയം, വെണ്ടക്കുംപൊയിൽ സാംസ്‌കാരിക നിലയം, പൂവത്തിഞ്ചോട് കോളനി, തെയ്യപ്പാറ സാംസ്‌കാരിക നിലയം, പാലക്കൽ വുമൺ ഫെസിലിറ്റേഷൻ സെന്റർ എന്നിവിടങ്ങളിലാണ് ഗോത്രവെളിച്ചം പഠന കേന്ദ്രങ്ങൾ ആരംഭിക്കുവാൻ തീരുമാനിച്ചത്. ഗ്രാമപഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ അതാത് കോളനി പ്രദേശങ്ങളിലെ വിദ്യാർത്ഥികളെ സാമൂഹിക അകലം പാലിച്ചുകൊണ്ട് ഗോത്രവെളിച്ചം പഠന ക്യാമ്പുകളിൽ എത്തിക്കും. കൂടാതെ സ്‌കൂൾ ടീച്ചർമാരുടെയും ബി.ആർ.സി ട്രെയിനർമാരുടെയും പൊതുപ്രവർത്തകരുടെയും പിന്തുണയോടുകൂടിയാണ് ഓൺലൈൻ വിദ്യാഭ്യാസവും പഠന സഹായികളും നൽകുക.

Related Articles

Leave a Reply

Back to top button