Mukkam

എൻ.ഐ.ടി അനധ്യാപക നിയമന പരീക്ഷ ഹാൾടിക്കറ്റ് ലഭ്യമായിതുടങ്ങി

മുക്കം: എൻ.ഐ.ടികളിലെ അനധ്യാപക തസ്തികയിലെ സ്ഥിര നിയമനത്തിന് ബുധനാഴ്ച പരീക്ഷയെഴുതേണ്ട ഉദ്യോഗാർഥികൾക്ക് തിങ്കളാഴ്ച അർധരാത്രിമുതൽ ഹാൾടിക്കറ്റ് ലഭ്യമായി. ചിലർക്ക് ചൊവ്വാഴ്ച പുലർച്ചെയാണ് ഹാൾടിക്കറ്റ് എത്തിയത്. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) നടത്തുന്ന പരീക്ഷയുടെ ഹാൾടിക്കറ്റ് ഉദ്യോഗാർഥികൾക്ക് ലഭിക്കാത്തത് കഴിഞ്ഞദിവസം പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരക്കണക്കിന് ഉദ്യോഗാർഥികളാണ് എൻ.ഐ.ടിയുടെ നടപടിയിൽ മുൾമുനയിലായത്.

കഴിഞ്ഞ ഓഗസ്റ്റ് 17നാണ് എൻ.ടി.എ പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചത്. പരീക്ഷ നടക്കുന്ന നഗരങ്ങൾ സംബന്ധിച്ച അറിയിപ്പ് സെപ്റ്റംബർ 13നും ഹാൾടിക്കറ്റ് പരീക്ഷയുടെ മൂന്നു ദിവസം മുമ്പും ലഭ്യമാക്കുമെന്ന് വിജ്ഞാപനത്തിൽ പറഞ്ഞിരുന്നു. ഏതു നഗരത്തിലാണ് പരീക്ഷയെന്ന അറിയിപ്പ് ലഭിച്ചെങ്കിലും സെൻറർ സംബന്ധിച്ച് ധാരണയുണ്ടായിരുന്നില്ല. ഇതാണ് ഉദ്യോഗാർഥികളെ ആശങ്കയിലാക്കിയത്. ടെക്നീഷ്യൻ, ഓഫീസ്-ലാബ് അറ്റൻഡന്റ്, ജൂനിയർ-സീനിയർ അസിസ്റ്റന്റ്, സൂപ്രണ്ട്, സീനിയർ ടെക്നീഷ്യൻ തുടങ്ങി എട്ടു തസ്തികകളിലെ നിയമനത്തിനായി സെപ്റ്റംബർ 20 മുതൽ 23 വരെയാണ് പരീക്ഷ.

Related Articles

Leave a Reply

Back to top button