Thiruvambady
മാലിന്യം നിറഞ്ഞും ദുർഗന്ധം വമിച്ചും തിരുവമ്പാടി ബസ്റ്റാന്റ് കംഫർട്ട് സ്റ്റേഷനും പരിസരവും

തിരുവമ്പാടി: മാലിന്യം നിറഞ്ഞും ദുർഗന്ധം വമിച്ചും തിരുവമ്പാടി ബസ്റ്റാന്റ് കംഫർട്ട് സ്റ്റേഷനും പരിസരവും. നിരവധി യാത്രക്കാർ ദിവസവും വന്നു പോകുന്ന തിരുവമ്പാടി ബസ്റ്റാൻഡിൽ അത്യാവശ്യ കാര്യങ്ങൾക്ക് സമീപത്തുള്ള ഹോട്ടലുകളിൽ ആശ്രയിക്കേണ്ട അവസ്ഥയാണ്. കംഫർട്ട് സ്റ്റേഷന് സമീപത്തായി വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപിച്ച പോലീസ് എയ്ഡ് പോസ്റ്റും മാലിന്യ കൂമ്പാരമായി മാറി.
വൈകുന്നേരങ്ങളിൽ യാത്രക്കാർക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങളിൽ സാമൂഹ്യവിരുദ്ധർ മദ്യപിച്ചു കിടന്നുറങ്ങുന്നതും മൂത്രമൊഴിക്കുന്നതും പതിവായിരിക്കുകയാണ്. ഇതിനെതിരെ കടുത്ത ആക്ഷേപമാണ് സ്റ്റാൻഡിലെ വ്യാപാരികൾ ഉന്നയിക്കുന്നത്. പുതുതായി പണിയുന്ന കംഫർട്ട് സ്റ്റേഷൻ എത്രയും പെട്ടെന്ന് തുറക്കണമെന്നും യാത്രക്കാർക്ക് സൗകര്യം ഒരുക്കണമെന്നമാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.