Kodanchery

കോഴിക്കോട് ജില്ലാ സ്കൂൾസ് ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

കോടഞ്ചേരി: സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺ കുട്ടികളുടെ സ്കൂൾ ജില്ലാതല ചാമ്പ്യൻഷിപ്പ് കോടഞ്ചേരി സെൻ്റ് ജോസഫ് ഗ്രൗണ്ടിൽ ആരംഭിച്ചു.

17 സബ് ജില്ലകളിൽ നിന്നായി 51 ടീമുകൾ മാറ്റുരക്കുന്ന ചാമ്പ്യൻഷിപ്പ്, ഹാൻഡ്ബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി സിബി മാനുവൽ ചാമ്പ്യൻഷിപ്പ് ഉത്ഘാടനം ചെയ്തു.

ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ജോസ് സബാസ്റ്റ്യൻ മുഖ്യാത്ഥിതിയായ ചടങ്ങിൽ, സോഫ്റ്റ് ബേസ്ബോൾ അസോസിയേഷൻ സെക്രട്ടറി എഡ്വേർഡ് പി.എം സ്വാഗതം ആശംസിച്ചു.

പ്രോഗ്രാം കൺവീനർ ഷാജി ജോൺ, അനൂപ് ജോസ്, ബെയ്സൽ സി എസ്, സിജി നിരവത്ത്, ബെന്നി എ എം, ജയ്ൻ റ്റി ടി, എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button