Kodiyathur
കൊടിയത്തൂർ ജി.എം യു.പി സ്കൂളിൽ സ്പോർട്സ് അറീനക്ക് തുടക്കം കുറിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ ജി.എം യു.പി സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി നിർമ്മിച്ച സ്പോർട്സ് അറീനക്ക് സ്കൂളിൽ തുടക്കം കുറിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും കായിക താരവുമായ ഫസൽ കൊടിയത്തൂർ ഹൈജമ്പ് ചാടിക്കൊണ്ട് സ്പോർട്സ് അറീന ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികൾക്ക് കായികരംഗത്ത് ആധുനിക രീതിയില്‍ പരിശീലനം നൽകുന്ന വിപുലമായ പദ്ധതിയാണ് സ്പോർട്സ് അറീന. ഗ്രാമപഞ്ചായത്തിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ നിർമ്മിക്കുന്ന കായിക വികസന പദ്ധതി യുടെ ആദ്യഘട്ടമാണ് ആരംഭിച്ചത്.