ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു
കോടഞ്ചേരി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതി കനിവ് 108 ആംബുലൻസിൽ കുഞ്ഞിനു ജന്മം നൽകി. കോടഞ്ചേരി പാത്തിപ്പാറ കോളനിയിലെ 21കാരിയാണ് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആംബുലൻസിൽ ആൺകുഞ്ഞിനു ജന്മം നൽകിയത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ വിവരം ആശാ വർക്കറെ അറിയിക്കുകയും ആശാ വർക്കർ കനിവ് 108 ആംബുലൻസ് സേവനം തേടുകയും സന്ദേശം കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസിനു കൈമാറുകയുമായിരുന്നു.
തുടർന്ന് ടി.ആർ സുനീഷ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജസ്റ്റിൻ ജോൺ എന്നിവർ കോളനിയിൽ എത്തി യുവതിയുമായി താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചു. ആംബുലൻസ് ആശുപത്രിയിൽ എത്താറാകു മ്പോഴേക്കും യുവതിയുടെ ആരോഗ്യ നില വഷളായി. തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജസ്റ്റിൻ ജോണിന്റെ പരിചരണത്തിൽ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഇതിനിടെ ആംബുലൻസ് ആശു പ്രതിയിൽ എത്തിക്കുകയും ആശുപത്രി അധികൃതർ എത്തി അമ്മയും കുഞ്ഞുമായുള്ള പൊ ക്കിൾക്കൊടി ബന്ധം വേർപ്പെടുത്തുകയും ചെയ്തു.