തുഷാരഗിരിയിൽലോക വിനോദസഞ്ചാര ദിനാചരണം സംഘടിപ്പിച്ചു

കോടഞ്ചേരി: ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് തുഷാരഗിരി ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ വച്ച് വിവിധ തലങ്ങളിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നാലാം വാർഡ് മെമ്പർ സിസിലി ജേക്കബ് അധ്യക്ഷത വഹിച്ച പരിപാടി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു,
ടൂറിസം ഫെസിലിറ്റേഷൻ സെന്റർ മാനേജർ ഷെല്ലി മാത്യു, നെല്ലിപ്പോയിൽ ഓയിസ്ക ചാപ്റ്റർ പ്രസിഡന്റ് സാബു അവണ്ണൂർ, കോടഞ്ചേരി ഗവൺമെന്റ് കോളേജ് അധ്യാപകൻ ഡോക്ടർ ജോബി രാജ് ടി, വനസംരക്ഷണ സമിതി പ്രസിഡണ്ട് ബേബി കോട്ടുപ്പള്ളി, തുഷാരഗിരി അഡ്വഞ്ചർ കയാക്കിങ് അക്കാദമി പ്രസിഡന്റ് പോൾസൺ അറയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു. ഓയിസ്ക ഇന്റർനാഷണൽ നെല്ലിപൊയിൽ ചാപ്ടറും കോടഞ്ചേരി ഗവൺമെന്റ് കോളേജിലെ സുവോളജി സ്റ്റുഡൻസും ചേർന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള താന്നി മുത്തശ്ശിയെ ആദരിക്കുകയും പ്രകൃതി സംരക്ഷണ പ്രതിജ്ഞ എടുക്കുകയും തുഷാരഗിരി വെള്ളച്ചാട്ടങ്ങളിലേക്ക് ട്രക്കിംഗ് നടത്തുകയും ചെയ്തു.