Koodaranji

ഒക്ടോബർ 2ന് കൂടരഞ്ഞിയിൽ ശുചീകരണ യജ്ഞം നടത്തും

കൂടരഞ്ഞി: 2024 ജനുവരി 26നകം കേരളം സമ്പൂർണ ശുചിത്വ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ വിവിധങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ്. ഇതിൻ്റെ ഭാഗമായി ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ സംസ്ഥാനത്ത് മുഴുവൻ സംഘടനകളുടെയും സഹകരണത്തോടെ ബഹുജന പങ്കാളിത്തം ഉറപ്പാക്കി തീവ്ര ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കുന്നതിന് സർക്കാർ നിർദ്ദേശമുണ്ട്. ഇതിന്റെ ഭാഗമായി കൂടരഞ്ഞി പഞ്ചായത്തിൽ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും സാംസ്‌കാരിക സംഘടനകളുടെയും യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് ജിജി കട്ടക്കയം, മുഹമ്മദ്‌ പാതിപറമ്പിൽ, അബ്‌ദുൾ ജെബ്ബർ, ടോമി മണിമല, ജോണി പ്ലക്കാട്, വിവിധ സ്കൂൾ ഹെഡ്മാസ്റ്റർമാർ, വ്യാപാരി പ്രതിനിധികൾ, നാഷണൽ സർവീസ് സ്കീം, ജനപ്രതിനിധികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

2024 ജനുവരിയോട് കൂടി കൂടരഞ്ഞി പരിപൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തായി മാറ്റാൻ എല്ലാവരുടെയും പിന്തുണ യോഗത്തിൽ അറിയിച്ചു. പ്രവർത്തനത്തിൻ്റെ ഭാഗമായി കർമ്മ പദ്ധദ്ധതികൾ തയാറാക്കി പ്രവർത്തനം ആരംഭിച്ചു. ഒക്ടോബർ 2ന് കുടുംബശ്രീ, തൊഴിലുറപ്പ്, വിവിധ സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ സ്ഥലങ്ങളും ക്ലീൻ ചെയ്യും. പരിപാടിയ്ക്ക് ബഹുജനങളുടെ പിന്തുണയും സഹകരണവും ഉണ്ടാവണം എന്ന് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Back to top button