മതേതര ഇന്ത്യയുടെ നിലനിൽപ്പിന് സോഷ്യലിസ്റ്റുകൾ ഒന്നിക്കണം; എം.വി ശ്രേയസ് കുമാർ

കൂടരഞ്ഞി: മതേതര ഇന്ത്യയുടെ നിലനിൽപ്പിന് സോഷ്യലിസ്റ്റുകൾ ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും വർഗ്ഗീയ ഫാഷിസ്റ്റ് ശക്തിക്കൾക്കെതിരെ എക്കാലത്തും രാഷ്ട്രീയ പോരാട്ടം നടത്തിയ രാഷ്ട്രീയ പ്രസ്ഥാനമായ രാഷ്ട്രീയ ജനതാദളിൻ്റെ ഭാഗമാകാനാണ് ലോക് താന്ത്രിക് ജനതാദൾ ആഗ്രഹിക്കുന്നതെന്നും കൂടരഞ്ഞി പി.കെ ജോർജ്ജ് ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന പി.ടി മാത്യു മാസ്റ്റർ ഒന്നാം ചരമ വാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് എൽ.ജെ.ഡി സംസ്ഥാന പ്രസിഡണ്ട് എം.വി ശ്രേയാംസ് കുമാർ അഭിപ്രായപ്പെട്ടു.
അനുസ്മരണ ചടങ്ങിൽ എച്ച്.എം.എസ് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ അംഗങ്ങൾക്കുള്ള അംഗത്വ കാർഡ് വിതരണോദ്ഘാടനവും സംസ്ഥാന പ്രസിഡണ്ട് നിർവ്വഹിച്ചു. കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജിമ്മി ജോസ് പൈമ്പിള്ളിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഒക്ടോബർ 12ന് കോഴിക്കോട് വെച്ച് നടത്തപ്പെടുന്ന എൽ.ജെ.ഡി-ആർ.ജെ.ഡി ലയനസമ്മേളനത്തിൻ്റെ ഭാഗമായി കൂടരഞ്ഞി അങ്ങാടിയിലുള്ള സ്വാഗത സംഘം ഓഫീസ് വി കുഞ്ഞാലി പാർട്ടി പ്രവർത്തർകർക്കായി നാട മുറിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.