Mukkam
മുക്കം ടൗൺ പരിഷ്കരണം വൈദ്യുതീകരണം ; സ്വിച്ച് ഓൺ ചെയ്തു

മുക്കം : മുക്കം ടൗൺ പരിഷ്കരണത്തിൻ്റെ ഭാഗമായുള്ള വൈദ്യുതീകരണ പ്രവൃത്തിയുടെ സ്വിച്ച് ഓൺ തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫ് നിർവ്വഹിച്ചു. മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. കെ.പി ചാന്ദ്നി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ്, അനിത കുമാരി, പി.ഡബ്ല്യൂ.ഡി റോഡ്സ് അസി. എക്സി.എഞ്ചിനീയർ പ്രസാദ്, പി.ഡബ്ല്യൂ.ഡി ഇലക്ട്രിക്കൽ അസി. എക്സി.എഞ്ചിനീയർ ലേഖ തുടങ്ങിയവർ പങ്കെടുത്തു.