കൊടിയത്തൂർ കോട്ടമ്മൽ പളളിയിൽ സൗഹൃദ ജുമുഅ സംഘടിപ്പിച്ചു

കൊടിയത്തൂർ: ‘വെളിച്ചമാണ് പ്രവാചകൻ’ കാമ്പയിനിന്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമി കൊടിയത്തൂർ ഘടകം കോട്ടമ്മൽ മസ്ജിദുൽ ഹുദയിൽ സൗഹൃദ ജുമുഅ നടത്തി. ഖത്തീബ് മൗലവി അശ്റഫ് പേക്കാടൻ മുഹമ്മദ് നബി (സ) യെ പരിചയപ്പെടുത്തി ഇതര മതസ്ഥരോടുള്ള ഇസ്ലാമിന്റെ കാഴ്ചപ്പാടും സൗഹാർദവും ചൂണ്ടിക്കാട്ടി. ഇരുപതോളം ഇതര മതസ്ഥർ ബാങ്ക്, ഖുത്വ് ബ, നമസ്കാരം എന്നിവ വീക്ഷിച്ചു. നമസ്കാര ശേഷം നടന്ന സുഹൃദ് സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.
പി.വി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ ബാബു പൊലുകുന്നത്ത്, ഗ്രാമപഞ്ചായത്ത് ജീവനക്കാരായ സുരേന്ദ്രൻ, മനോജ് കുമാർ, മനേഷ്, റിനീൽ, ജി.എം യു.പി സ്കൂൾ ഹെഡ് മാസ്റ്റർ അബ്ദുസ്സലാം, അധ്യാപകരായ ഷകീല, മെഹ്ബൂബ, ഗ്രാമീണ ബാങ്ക് മാനേജർ രശ്മി എസ് രഘു, മാവേലി സ്റ്റോർ അസിസ്റ്റന്റുമാരായ സുബിഷ, ബിന്ദു, പോസ്റ്റുമാനും ദളിത് ആക്ടിവിസ്റ്റുമായ ദാസൻ കൊടിയത്തൂർ, വെൽഫെയർ പാർട്ടി നേതാവ് ജ്യോതി ബസു കാരക്കുറ്റി തുടങ്ങിയവർ സംസാരിച്ചു.