എൻ.എസ്.എസ് മാലിന്യമുക്തം നവകേരളം പരിപാടിക്ക് തുടക്കമായി
മുക്കം: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നാഷണൽ സർവീസ് സ്കീം ജില്ലാതല ഉദ്ഘാടനം മുക്കം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. കോഴിക്കോട് ഹയർ സെക്കന്ററി ആർ.ഡി.ഡി എം സന്തോഷ്കുമാർ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.
എൻ.എസ്.എസ് വളണ്ടിയർ ലീഡർ ഫാത്തിമ നിഹാല മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപികമാരായ സംഗീത ജി.എസ്, ശ്രീജ ആർ, സാജിത കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. യൂണിറ്റിലെ 41 വളണ്ടിയേഴ്സ് പരിപാടിയുടെ ഭാഗമായി ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.
പ്രിൻസിപ്പൽ ജംഷീന സി.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സ്വപ്ന എ.കെ, കോഴിക്കോട് ജില്ലാ എൻ.എസ്.എസ് കോ ഓർഡിനേറ്റർമാരായ എം.കെ ഫൈസൽ, എസ് ശ്രീചിത്ത്, എൻ.എസ്.എസ് മാവൂർ ക്ലസ്റ്റർ കോ ഓർഡിനേറ്റർ സില്ലി ബി കൃഷ്ണൻ, എൻ.എസ്.എസ് വളണ്ടിയർ സെക്രട്ടറി ഷിഫാ ഷെറിൻ എം.എഫ് തുടങ്ങിയവർ സംസാരിച്ചു.