Kodiyathur

തോട്ടുമുക്കം ഹെൽത്ത് & വെൽനെസ് സെൻ്റർ പരിസര ശുചീകരണം നടത്തി

കൊടിയത്തൂർ: ആയുഷ്മാൻ ഭവ പദ്ധതിയുടെ ഭാഗമായി നാടിന്റെ ശുചിത്വത്തിനായി ഒരു മണിക്കൂർ ഒരുമിച്ച് കൈകോർക്കാം എന്ന സന്ദേശവുമായി കൊടിയത്തൂരിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കൊടിയത്തൂർ പഞ്ചായത്തിന്റെയും ചെറുവാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ തോട്ടുമുക്കം ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ പരിസരമാണ് ശുചീകരണം പൂർത്തിയാക്കിയത്.

ശുചീകരണം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയം കുട്ടി ഹസ്സൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ വാർഡ് മെമ്പർ സിജി കുറ്റിക്കൊമ്പിൽ, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ലത, എൻ.എസ്.എസ് കോഡിനേറ്റർ റോസ് മേരി, എൻ.എസ്.എസ് വിദ്യാർത്ഥികൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ, ആശാപ്രവർത്തകർ, പൊതുപ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button