Thiruvambady

എൻഎസ്എസ് ശില്പശാല സമാപിച്ചു

തിരുവമ്പാടി : സാമൂഹികനീതി വകുപ്പ്, എൻഎസ്എസ് സംസ്ഥാന കാര്യാലയം, ജില്ലാ എൻഎസ്എസ് ആസാദ് സേന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രോഗ്രാം ഓഫീസർമാർക്കായി അൽഫോൻസാ കോളേജിൽ സംഘടിപ്പിച്ച ദ്വിദിന ശില്പശാല സമാപിച്ചു. അസി. കളക്ടർ ഡോ. എസ്. മോഹനപ്രിയ സമാപന സെഷൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന എൻഎസ്എസ് ഓഫീസർ ഡോ. ഡി. ദേവിപ്രിയ അധ്യക്ഷയായി. ഡോ. ഷൈജു ഏലിയാസ്, ഫാ. ഷിനീഷ് അഗസ്റ്റിൻ താന്നിക്കൽ, എസ്. ശ്രീചിത്ത്, ഫാ. ഷിജു മാത്യു, ലിജോ ജോസഫ്, സംഗീത കൈമൾ, കെ. ഷാജി, വിനോദ് തോമസ്, ഫസീൽ അഹമ്മദ്, എം.എം. സാദിക്ക്, ഡോ. മകൽ മാധവ്, എസ്. രേഷ്മ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button