Mukkam

പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ കടത്തി; 6 പേർ അറസ്റ്റിൽ

മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ വാലില്ലാപ്പുഴ – തൊട്ടുമുക്കം റോഡിലെ പുതിയനിടത്ത് സെപ്റ്റംബർ 19ന് വൈകിട്ട് 7 മണിയോടെ ജെ.സി.ബിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പെട്ടതും ഇൻഷുറൻസ് ഇല്ലാത്തതും മുക്കം പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളതുമായ ജെ.സി.ബി കടത്തിക്കൊണ്ട്പോയ 6 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

മുക്കം പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നും കഴിഞ്ഞ ദിവസം പുലർച്ചെ വാഹനം മോഷ്ടിക്കുകയും ശേഷം ഇൻഷുറൻസ് ഉള്ള മറ്റൊരു ജെ.സി.ബി സ്റ്റേഷൻ കോമ്പൗണ്ടിൽ വെച്ച് കാറിൽ രക്ഷപ്പെടുകയുമായിരുന്നു സംഘം. സംഘത്തിലുള്ള 6 പേരിൽ ജെ.സി.ബി ഉടമയുടെ മകൻ ഉൾപ്പെടെയുള്ളവരെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്.

Related Articles

Leave a Reply

Back to top button