Thiruvambady

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സമ്മേളനം സംഘടിപ്പിച്ചു

തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ തിരുവമ്പാടി പഞ്ചായത്ത് പ്രഥമ മണ്ഡലം വാർഷിക സമ്മേളനം തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി ഹാളിൽ ചേർന്നു. മെഡിസെപ്പ് പദ്ധതിയുടെ ആനൂകൂല്യം ജീവനക്കാർക്കും പെൻഷൻകാർക്കും പൂർണ്ണമായ തോതിൽ ലഭ്യമാക്കുന്നതിന് നടപടി ക്രമങ്ങളുടെ നൂലാമാലകൾ അവസാനിപ്പിക്കുകയും എല്ലാ ആശുപത്രികളിലും എല്ലാ രോഗങ്ങൾക്കും മെഡിസെപ്പ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുകയും വേണമെന്ന് യോഗം ആവശ്യപ്പെട്ടു.

ശമ്പള പരിഷ്ക്കരണം നടപ്പിലാക്കിയ അവസരത്തിൽ പെൻഷൻ പരിഷ്കരണത്തിൽ മുൻകാല പ്രാബല്യം നൽകിയപ്പോൾ പെൻഷൻകാർക്ക് കുടിശികയായി ലഭിക്കേണ്ടിയിരുന്ന സംഖ്യയിൽ രണ്ട് ഗഡുക്കൾ ഇനിയും നൽകാത്ത സർക്കാർ നടപടിയിൽ യോഗം ശക്തമായി പ്രതിഷേധിച്ചു. പെൻഷൻകാർക്ക് നൽകാനുള്ള ആറു ഗഡു ക്ഷമാശ്വാസം എത്രയും വേഗം അനുവദിച്ച് തരണമെന്നും കള്ളാടി-മേപ്പാടി തുരങ്കപാത ഉടൻ നടപ്പിലാക്കണമെന്നും വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.

തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് കെ.സി തങ്കച്ചൻ ആനന്ദശ്ശേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന വാർഷിക സമ്മേളനം കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.സി ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ മുഖ്യ പ്രഭാഷണം നടത്തി.
നിയോജക മണ്ഡലം പ്രസിഡന്റ് റോയി തോമസ്, സുധാകരൻ കപ്യേടത്ത്, കെ മാധവൻ, ബഷീർ ചൂരക്കാട്ട്, എം മധു, സുന്ദരൻ എ പ്രണവം, ജോൺസൺ ജോർജ്, മില്ലി മോഹൻ, ടോമി കൊന്നക്കൽ, ടി.ജെ കുര്യാച്ചൻ, റോബർട്ട് നെല്ലിക്കത്തെരുവിൽ, ജിതിൻ പല്ലാട്ട്, ഷിജു ചെമ്പനാനി, ലിസ്സി മാളിയേക്കൽ, ഹനീഫ ആച്ചപ്പറമ്പിൽ, കെ.ടി ത്രോസ്യാമ്മ, ഷാലി എ ജോസ്, ലൈസമ്മ മാടപ്പാട്ട് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button