Thiruvambady

കാണാതായ തമ്പലമണ്ണ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവമ്പാടി: ആറു ദിവസം മുമ്പ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. തിരുവമ്പാടി തമ്പലമണ്ണ പുത്തൻപുരക്കൽ പി.വി ചന്ദ്രനെ(67)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മുക്കം പൈപ്പ് പാലത്തിനു സമീപം മാന്ത്ര റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. ഒക്ടോബർ 6 മുതലാണ് ചന്ദ്രനെ കാണാതായത്. തിരുവമ്പാടി പോലീസ് കേസെടുത്തു അന്വേഷിച്ചു വരികയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഭാര്യ: കല്യാണി, മക്കൾ: ജിയേഷ്, ജിഷ, മരുമക്കൾ: അനിൽ കുമാർ(തിരുവമ്പാടി),സുരഭി (മാമ്പറ്റ)

Related Articles

Leave a Reply

Back to top button