Mukkam
മുക്കത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു

മുക്കം: മുക്കം അത്താണിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു. മുക്കം കറുത്തപറമ്പ് കാരാട്ട് ചാലിൽ മുഹമ്മദലി (65) ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
കഴിഞ്ഞ മാസം പത്തിന് വൈകിട്ടായിരുന്നു അപകടം. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം അത്താണി പെട്രോൾ പമ്പിന് സമീപം സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ തട്ടി വീഴ്ത്തുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.