Karassery
കരസ്സേരിയിൽ ആശാവർക്കർമാർ പ്രതിഷേധിച്ചു

കാരശ്ശേരി: വെൽനെസ് പ്രവർത്തനഫണ്ട് ലഭിച്ചില്ലെന്നാരോപിച്ച് ആശാവർക്കർമാർ കാരശ്ശേരി ഫാമിലി ഹെൽത്ത് സെന്ററിനു മുന്നിൽ പ്രതിഷേധിച്ചു.
ആശാ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം ഏരിയാ സെക്രട്ടറി സുനില കണ്ണങ്കര ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഗീത അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി ഷാലി, ട്രഷറർ റീന, റാബിയ തുടങ്ങിയവർ സംസാരിച്ചു.