Mukkam

മണാശ്ശേരി എം.എ.എം.ഒ കോളേജിൽ പുതിയ കംപ്യൂട്ടർലാബ് ഉദ്ഘാടനം ചെയ്തു

മുക്കം: മണാശ്ശേരി എം.എ.എം.ഒ കോളേജിലെ പുതിയ കംപ്യൂട്ടർലാബ് പി.വി അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. എം.പി ഫണ്ടിൽ നിന്നനുവദിച്ച 9 ലക്ഷം രൂപ ചെലവിലാണ് ലാബ് തയ്യാറാക്കിയത്. കോളേജ് ഗ്ലോബൽ അലംനി പ്രസിഡൻറ് മുജീബുറഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുക്കം ഓർഫനേജ് പ്രസിഡൻറ് വി കുഞ്ഞാലി ഹാജി മുഖ്യാതിഥിയായി. പ്രിൻസിപ്പൽ കെ.എച്ച് ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി. പി.എസ്.സി പരീക്ഷയിൽ കൊമേഴ്സ് അസി.പ്രൊഫസർ റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ അലംനി അംഗം സി നീനുവിന് ഉപഹാരം നൽകി.

മുക്കം നഗരസഭാ ചെയർമാൻ പി.ടി ബാബു, വാർഡ് കൗൺസിലർ ബിജുന മോഹനൻ, തിരുവമ്പാടി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻറ് സി.കെ കാസിം, ജനറൽ സെക്രട്ടറി പി.ജി മുഹമ്മദ്, താമരശ്ശേരി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എം.സി നസീമുദ്ദീൻ, പി.ടി.എ പ്രസിഡൻറ് റസാഖ് കൊടിയത്തൂർ തുടങ്ങി സംസാരിച്ചു.

Related Articles

Leave a Reply

Back to top button