Kodanchery

കോടഞ്ചേരിയിൽ യു.ഡി.എഫ് ഗ്രാമ പദയാത്ര സംഘടിപ്പിച്ചു

കോടഞ്ചേരി: പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് സർക്കാരിന്റെയും പിണറായി വിജയന്റെയും അഴിമതിയിലും ദൂർത്തി ലും പ്രതിഷേധിച്ചുകൊണ്ട് ഗ്രാമ പദയാത്ര സംഘടിപ്പിച്ചു. ചെമ്പ്കടവിൽ നിന്ന് ആരംഭിച്ച ഗ്രാമ പദയാത്ര പൂവത്തിൻചോട്, നെല്ലിപ്പൊയിൽ, പുലിക്കയം കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കോടഞ്ചേരിയിൽ സമാപിച്ചു. ജാഥാ ക്യാപ്റ്റൻ കെ.എം പൗലോസിന്റെ അധ്യക്ഷതയിൽ നടന്ന പദയാത്ര ചെമ്പ്കടവിൽ ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ടി.ജെ ടെന്നിസൺ മുഖ്യപ്രഭാഷണം നടത്തി.

എ.ഐ ക്യാമറ, കെ ഫോൺ അഴിമതി ഇടപാടുകൾ അന്വേഷിക്കുക, മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്നുവന്ന മാസപ്പടി അഴിമതി അന്വേഷിക്കുക, പോലീസിന്റെ രാഷ്ട്രീയവൽക്കരണം അവസാനിപ്പിക്കുക, സമാധാന തകർച്ചയ്ക്ക് പരിഹാരം കാണുക, ലഹരി ഗുണ്ട സംഘങ്ങളെ നിയന്ത്രിക്കുക, രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കുക, റേഷൻ വിതരണത്തിലെ സ്തംഭനം അവസാനിപ്പിക്കുക, സപ്ലൈകോ അടച്ചുപൂട്ടൽ തടയുക, കർഷകരോട് കാണിക്കുന്ന അവഗണനയും അനീതിയും അവസാനിപ്പിക്കുക, കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ കഷ്ടപ്പെടുന്ന കർഷകർക്ക് ആവശ്യമായ സംരക്ഷണ പാക്കേജുകൾ നടപ്പിലാക്കുക, നെല്ല്, നാളികേരം, റബർ കർഷകർക്ക് ആവശ്യമായ ധനസഹായങ്ങൾ നൽകുക, ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണുക, അനധികൃത നിയമനങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംഘടിപ്പിച്ച പദയാത്രയിൽ നിരവധി യു.ഡി.എഫ് പ്രവർത്തകർ അണിനിരന്നു.

പൂവത്തിൻചോട് നടന്ന പദയാത്ര സ്വീകരണ പൊതുയോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരിയും നെല്ലിപ്പോയിലിൽ നടന്ന സ്വീകരണ യോഗത്തിൽ ഐ.യു.എം.എൽ നിയോജക മണ്ഡലം പ്രസിഡണ്ട് സി.കെ കാസിം ഉദ്ഘാടനം നിർവഹിച്ച് മുഖ്യപ്രഭാഷണം നടത്തി. പുലിക്കയത്ത് നടന്ന സ്വീകരണയോഗം മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സണ്ണി കാപ്പാട്മല ഉദ്ഘാടനം ചെയ്തു.

Related Articles

Leave a Reply

Back to top button