Thiruvambady

കേരളോത്സവ് 2023ൻ്റെ ഭാഗമായി അങ്കണം കലാ സാംസ്കാരിക വേദി തോട്ടത്തിൻകടവ് പഞ്ചഗുസ്തി മത്സരം നടത്തി

തിരുവമ്പാടി: മുക്കം നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി അങ്കണം കലാസാംസ്കാരിക വേദി തോട്ടത്തിൽകടവ് പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ മത്സരം ഉദ്ഘാടനം ചെയ്തു.

സലീം പാലംപടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജെറി തോമസ്, ജിൽസ് പെരിഞ്ചേരി, മുരളി കെ.കെ, സി.എ പ്രദീപ്, മുരളി പി.ജി, നഗരസഭ യൂത്ത് കോഡിനേറ്റർ ആതിര തുടങ്ങിയവർ സംസാരിച്ചു. യാസർ അറാഫത്ത് പെരുമ്പടപ്പ്, ബാലൻ എന്നിവർ മത്സരം നിയന്ത്രിച്ചു.

Related Articles

Leave a Reply

Back to top button