Mukkam

ജനങ്ങൾക്ക് ഗവൺമെന്റിനോടും ഗവൺമെന്റിന് ജനങ്ങളോടും നേരിട്ട് സംവദിക്കാൻ കഴിയുന്ന വിശാലമായ ജനാധിപത്യ മാതൃകയാവും നവകേരള സദസെന്ന് മന്ത്രി മുഹമ്മദ് റിയാസ്

മുക്കം: ജനങ്ങൾക്ക് ഗവൺമെന്റിനോടും ഗവൺമെന്റിന് ജനങ്ങളോടും നേരിട്ട് സംവദിക്കാൻ കഴിയുന്ന വിശാലമായ ജനാധിപത്യ മാതൃകയാവും നവകേരള സദസെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസ്. മുക്കത്ത് തിരുവമ്പാടി മണ്ഡലത്തിലെ നവകേരള സദസിന്റെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പരിപാടി നടത്തുന്ന മുക്കം ഓർഫനേജിന്റെ പുതിയ ഓഡിറ്റോറിയവും പരിസരവും മന്ത്രിയും സംഘവും കണ്ട് വിലയിരുത്തി.
തുടർന്ന് നടന്ന അവലോകനയോഗത്തിൽ വിവിധ സബ് കമ്മറ്റി ഭാരവാഹികളുമായും ചുമതലയുള്ള ഉദ്യോഗസ്ഥരുമായും മന്ത്രി ചർച്ച നടത്തി. ലിന്റോ ജോസഫ് എം.എൽ.എ, കൺവീനർ നോഡൽ ഓഫീസർ വിനയരാജ്, കാർഷിക വികസനബാങ്ക് ചെയർമാൻ ടി.വിശ്വനാഥൻ, വിവിധ കമ്മറ്റി ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button