Mukkam
മുക്കം നഗര സഭയുടെ ‘നീന്തിവാ മക്കളെ’ പദ്ധതി ബ്രാൻഡ് അംബാസഡർ പദവി കൈമാറൽ ചടങ്ങ് ഒക്ടോബർ 28ന് നടക്കും

മുക്കം: നഗര സഭയുടെ ‘നീന്തിവാ മക്കളെ’ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ
പദവി കൈമാറൽ ചടങ്ങ് ഒക്ടോബർ 28ന് ഉച്ചക്ക് 2.30ന് മുക്കം ആലിൻചുവട്ടിൽ വച്ച് നടക്കും.
നഗര സഭയുടെ അഭിമാന പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആയ റന ഫാത്തിമയ്ക്ക് പദ്ധതിയുടെ സർട്ടിഫിക്കറ്റ് വിതരണം എസ്.കെ പാർക്കിൽ വെച്ച് പ്രമുഖ വ്യക്തികളുടെ സാനിധ്യത്തിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് കൈമാറും.
മാധ്യമ പ്രവർത്തകൻ റഫീഖ് തോട്ടുമുക്കത്തിന്റെയും റിഫാന റഫീഖിന്റേയും രണ്ടു മക്കളിൽ മൂത്ത മകളാണ് റന ഫാത്തിമ.







