നെറ്റ് സീറോ കാർബൺ; കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് തല ശിൽപ്പശാല സംഘടിപ്പിച്ചു

കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ച് ‘നെറ്റ് സീറോ കാർബൺ ജനങ്ങളിലൂടെ’ പഞ്ചായത്ത് തല ശിൽപ്പശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. നവകേരളം കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ പ്രസാദ് പി.റ്റി നെറ്റ് സീറോ കാർബൺ ജനങ്ങളിലൂടെ എന്ന പദ്ധതിയുടെ ആമുഖ അവതരണം നടത്തി.
നെറ്റ് സീറോ കാർബൺ പദ്ധതിയുടെ സാങ്കേതികത, സംഘാടന രീതികൾ, ചെയ്യേണ്ട പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച് ഹരിത കേരളം മിഷൻ കുന്നുമ്മൽ ബ്ലോക്ക് റിസോഴ്സ് പേഴ്സൺ ശശീന്ദ്രൻ സി.പി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസ്ലി ജോസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജിജി കട്ടക്കയം, ഭരണ സമിതി അംഗം ജോണി വാളിപ്ലാക്കൽ, ബോബി ഷിബു, എൽസമ്മ ജോർജ്, ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, മോളി തോമസ്, സെക്രട്ടറി സുരേഷ് കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എസ് രവീന്ദ്രൻ, ഹരിത കേരളം മിഷൻ കൊടുവള്ളി ബ്ലോക്ക് റിസോഴ്സ് പേഴ്സൺ ഡോണ ഫ്രാൻസീസ് തുടങ്ങിയവർ സംസാരിച്ചു.






