Thiruvambady
തിരുവമ്പാടിയിൽ കോൺഗ്രസ് കമ്മിയുടെ നേതൃത്വത്തിൽ ഇന്ദിരാജി അനുസ്മരണം നടത്തി

തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിയുടെ നേതൃത്വത്തിൽ ഇന്ദിരാജി അനുസ്മരണം നടത്തി. തിരുവമ്പാടിയിൽ നടന്ന ഇന്ദിരാജി അനുസ്മരണ ചടങ്ങിൽ, ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ബാബു മാസ്റ്റർ പൈക്കാട്ടിൽ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ടോമി കൊന്നക്കൽ അദ്ധ്യക്ഷത വഹിച്ചു.
മില്ലി മോഹൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, മേഴ്സി പുളിക്കാട്ട്, ടി.ജെ.കുര്യാച്ചൻ, മനോജ് വാഴെപ്പറമ്പിൽ, റോബർട്ട് നെല്ലിക്കത്തെരുവിൽ, ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, ബിജു എണാർമണ്ണിൽ, ഷിജു ചെമ്പനാനി, ജിതിൻ പല്ലാട്ട്, സജി കൊച്ചു പ്ലാക്കൽ, ഹനീഫ ആച്ചപ്പറമ്പിൽ, ടി.എൻ സുരേഷ്, മറിയാമ്മ ബാബു, ജുബിൻ മണ്ണു കുശുമ്പിൽ എന്നിവർ പ്രസംഗിച്ചു.