Thiruvambady

വൈദ്യൂതി നിരക്ക് വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് പന്തം കൊളുത്തി പ്രകടനവും ധർണ്ണയും നടത്തി

തിരുവമ്പാടി: കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവും നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവും നാട്ടിൽ നില നിൽക്കുന്ന സാമ്പത്തിക മാന്ദ്യവും എല്ലാം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങളുടെ ദുരിതം വർദ്ധിപ്പിക്കുന്ന വൈദ്യൂത ചാർജ് വർദ്ധനവ് ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനവും കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിനു മുൻപിൽ നിശാ ധർണ്ണയും നടത്തി. ഡി.സി.സി ജന: സെക്രട്ടറി ബാബു പൈക്കാട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മനോജ് സെബാസ്റ്റ്യൻ വാഴെപ്പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന നിശാ ധർണ്ണയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, മില്ലി മോഹൻ, മേഴ്സി പുളിക്കാട്ട്, ബിജു എണ്ണാർമണ്ണിൽ, ടി.എൻ സുരേഷ്, രാമചന്ദ്രൻ കരിമ്പിൽ, ലിസി മാളിയേക്കൽ, പി സിജു, ജിതിൻ പല്ലാട്ട്, ഷിജു ചെമ്പനാനി, ബിന്ദു ജോൺസൺ, ഷൈനി ബെന്നി, ഹനീഫ ആച്ചപ്പറമ്പിൽ, ടോമി കൊന്നക്കൽ, ജുബിൻ മണ്ണുകുശുമ്പിൽ, ജോർജ് പാറെക്കുന്നത്ത്, പുരുഷൻ നെല്ലിമൂട്ടിൽ, സജി കൊച്ചുപ്ലാക്കൽ, ബേബിച്ചൻ കൊച്ചുവേലിക്കകത്ത്, ബിനു പുത്തംപുരയിൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button