ജനപക്ഷ നിലപാടുകൾ എടുത്തുകൊണ്ട് പ്രിയങ്ക ഗാന്ധി വയനാട് ജനതയ്ക്കൊപ്പം ഉണ്ടാകുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി പി. എം. ജോബ്

കോടഞ്ചേരി: മലയോര മേഖലയിലെ കർഷക ജനത നേരിടുന്ന കൃഷി നാശം, വില തകർച്ച, വന്യമൃഗ ശല്യം, ഇ.എസ്.എ. ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ജനപക്ഷ നിലപാടുകൾ എടുത്തുകൊണ്ട് പ്രിയങ്ക ഗാന്ധി വയനാട് ജനതയ്ക്കൊപ്പം ഉണ്ടാകുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി പി. എം. ജോബ് പറഞ്ഞു.
ഐക്യ ജനാധിപത്യമുന്നണി കോടഞ്ചേരി മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. മലയോര ജനതയുടെ പ്രശ്നങ്ങളിൽ മുഖം തിരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിലപാട് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങിൽ യുഡിഎഫ് ചെയർമാൻ കെ. എം. പൗലോസ് അധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, കേരള കോൺഗ്രസ് സംസ്ഥാന നിർവാഹ സമിതി അംഗം സി. ജെ. ടെന്നിസൺ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഗൗരി പുതിയേടത്ത്, വനിതാ ലീഗ് സെക്രട്ടറി കെ. അമീന ബാനു, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ, പി. ജെ. തോമസ്, മില്ലി മോഹൻ, ജയ്സൺ മേനാക്കുഴി, അബൂബക്കർ മൗലവി, പി. വി. മോഹൻലാൽ, കെ. എം. ബഷീർ, ജമീല അസീസ്, അന്നക്കുട്ടി ദേവസ്യ, അബ്ദുൽ കഹാർ, റെജി തമ്പി, ഫ്രാൻസിസ് ചാലിൽ, ലിസി ചാക്കോ, ചിന്ന അശോകൻ, വാസുദേവൻ ഞാറ്റുകാലായിൽ തുടങ്ങിയവർ പ്രസംഗിച്ചു.







