Mukkam

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു വിരാമം: ആനയാംകുന്ന് ഗവ. എൽ.പി സ്കൂളിന് സ്വന്തമായി കുടിവെള്ള പദ്ധതി യഥാർഥ്യമായി

മുക്കം: 1926ൽ കാരശ്ശേരി പഞ്ചായത്തിലെ പുൽത്തേടത്ത് പറമ്പിൽ ആരംഭിക്കുകയും പിന്നീട് 1977ൽ ആനയാംകുന്നിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്ത ഗവ. എൽ.പി സ്കൂളിന് 45 വർഷത്തിന് ശേഷം സ്വന്തമായി കുടിവെള്ള സൗകര്യം ഒരുങ്ങി. കുടിവെള്ളമില്ലായ്മ വിദ്യർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഏറെ പ്രയാസപ്പെടുത്തിയിരുന്നു, വാട്ടർ അതോറിറ്റിയുടെയും സമീപത്തെ വീടുകളിലെ കിണറുകളിൽ നിന്നുമാണ് ഇതുവരെ സ്കൂളിലേക്ക് ആവശ്യമായ വെള്ളം എടുത്തുകൊണ്ടിരുന്നത്.

മുൻ പ്രധാനധ്യാപകൻ കെ സിദ്ധീഖ് മാസ്റ്ററുടെയും പി.ടി.എ ഭാരവാഹികളുടെയും നേതൃത്വത്തിൽ 2019ൽ സ്വന്തമായി കുടിവെള്ള പദ്ധതിക്ക്‌ വേണ്ടി തുടങ്ങിയ ശ്രമമാണ് ഇപ്പോൾ പൂർത്തീകരിക്കപ്പെട്ടത്. ആനയാംകുന്ന് മസ്ജിദുൽ മുഅമിനീൻ പള്ളി കമ്മിറ്റി കിണറിനാവശ്യമായ സ്ഥലം സൗജന്യമായി നൽകുകയും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കിണർ കുഴിക്കുകയും ചെയ്തു. പിന്നീട് വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ടിന്റെ ശ്രമഫലമായി കാരശ്ശേരി ഗ്രാമ പഞ്ചായത്ത് 2021-22 സാമ്പത്തിക വർഷം 165390 രൂപയും 2022-23 സാമ്പത്തിക വർഷം 200000 രൂപയും വകയിരുത്തിയാണ് കുടി വെള്ള പദ്ധതി യഥാർഥ്യമാക്കിയത്.

പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ വി.പി സ്മിത നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ എടത്തിൽ ആമിന അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ശാന്ത ദേവി മൂത്തേടത്ത്, സത്യൻ മുണ്ടയിൽ, ജിജിത സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ സുനിത രാജൻ, റുക്കിയ റഹീം, ഹെഡ് മാസ്റ്റർ വി ഗിരിജ, പി.ടി.എ പ്രസിഡന്റ്‌ ഗസീബ് ചാലൂളി, എം.ടി അഷ്‌റഫ്‌, കെ സിദ്ധീഖ് മാസ്റ്റർ, സിദ്ധീഖ് പാണ്ടികശാല, കെ.പി ചെറിയ നാഗൻ, ഹൈസ്കൂൾ പ്രധാനധ്യാപകൻ അനിൽശേഖർ, കെ ഷിജില, വി മുജീബ് മാസ്റ്റർ, സമാൻ ചാലൂളി, കെ കോയ, കെ.പി വിനു, ശംസുദ്ധീൻ പി.കെ, ഷൈലജ ടീച്ചർ, അബൂബക്കർ മാലാംകുന്ന്, എ.പി മോയിൻ തുടങ്ങിയവർ സംസാരിച്ചു.

സ്കൂളിന് കിണർ നിർമിക്കാൻ സൗജന്യമായി സ്ഥലം നൽകിയ മസ്ജിദുൽ മുഅമിനീൻ പള്ളി കമ്മിറ്റിക്ക്‌ ചടങ്ങിൽ പി.ടി.എ കമ്മിറ്റി ആദരവ്‌ നൽകി. എൽ.എസ്.എസ് വിജയികളെയും ഉപജില്ലാതല വിജയികളെയും ചടങ്ങിൽ അനുമോദിച്ചു.

Related Articles

Leave a Reply

Back to top button