Mukkam
മുക്കം ഉപജില്ല സ്കൂൾ കലോത്സവം കൊടിയത്തൂരിൽ ഇന്ന് പുനരാരംഭിക്കും: ഫലങ്ങൾ വേഗത്തിൽ അറിയാൻ പ്രത്യേക മൊബൈൽ ആപ്പ്
മുക്കം: മുക്കം ഉപജില്ല സ്കൂൾ കലോത്സവം ഇന്ന് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ പുനരാരംഭിച്ചു. മത്സരഫലങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി പ്രോഗ്രാം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക മൊബൈൽ ആപ്പ് പുറത്തിറക്കിയിരിക്കുന്നു. മുൻ കരിക്കുലം കമ്മറ്റി അംഗം സി.പി ചെറിയ മുഹമ്മദ് ആപ്പ് ലോഞ്ച് ചെയ്തു.
പ്രോഗ്രാം കൺവീനർ കെ.കെ അബ്ദുൽ ഗഫൂറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പി.ടി.എം സ്കൂൾ പ്രധാനാധ്യാപകൻ ജി സുധീർ, കെ.പി ജാബിർ, നിസാം കാരശ്ശേരി, ടി.പി അബൂബക്കർ, യു നസീബ്, വി.കെ അബ്ദുറഹിമാൻ, നാസർ കാരങ്ങാടൻ, എം ഷമീൽ, കെ ജാസിർ, സി.കെ നവാസ്, കെ ഫഹദ്, പി.ടി സുബൈർ, എൻ.കെ ഷുഹൈർ, പി.ടി നാസർ, കെ.ടി സലീം തുടങ്ങിയവരും പങ്കെടുത്തു.
ഇന്ന് ആരംഭിക്കുന്ന കലോത്സവം വ്യാഴാഴ്ച വൈകുന്നേരത്തോടെ സമാപിക്കും.