Thiruvambady

മറിയപ്പുറം – പാച്ചൻ കന്ന് ശുദ്ധജലപദ്ധതി ശുദ്ധീകരിക്കാനും ചുറ്റുമതിൽ കെട്ടാനും ആവശ്യപ്പെട്ട് പഞ്ചായത്തുകമ്മിറ്റി

തിരുവമ്പാടി: നൂറുകണക്കിന് പാവപ്പെട്ട കുടുംബങ്ങളുടെ ആശ്രയമായ മറിയപ്പുറം – പാച്ചൻ കന്ന് ശുദ്ധജലപദ്ധതിയുടെ ജലം അടിയന്തിരമായി ശുദ്ധീകരിക്കാനും ചുറ്റുമതിൽ കെട്ടാനും ഗ്രാമപഞ്ചായത്ത് തയ്യാറാകണമെന്ന് എൽഡിഎഫ് തിരുവമ്പാടി പഞ്ചായത്തുകമ്മിറ്റി.

മഴക്കാലത്തിൽതോടുകൾ നിറയെ മലവെള്ളം ഒഴുകി വരുന്നതിനാൽ പദ്ധതിയുടെ കിണർ മലിനജലം നിറഞ്ഞു കവിയുകയാണ്. 2005-2010 കാലത്തെ പഞ്ചായത്ത് ഭരണസമിതി ആരംഭിച്ച കുടിവെള്ള പദ്ധതി നിലവിൽ അറ്റകുറ്റപ്പണികൾക്കും ജലശുദ്ധീകരണ പ്രവർത്തനങ്ങൾക്കുമായി പഞ്ചായത്ത് ഉപേക്ഷിച്ച നിലയിലാണ്.

പദ്ധതിയുടെ ജലം ശുചീകരിച്ചില്ലെങ്കിൽ പകർച്ചവ്യാധികൾ പടരാനുള്ള അപകടസാധ്യതയുണ്ടെന്ന മുന്നറിയിപ്പും നേതാക്കൾ നൽകി. ഈ സാഹചര്യത്തിൽ എൽഡിഎഫ് നേതാക്കളായ ജോളി ജോസഫ്, സി. ഗണേഷ് ബാബു എന്നിവർ പദ്ധതി പ്രദേശം സന്ദർശിച്ചു.

Related Articles

Leave a Reply

Back to top button