Kodanchery
കോടഞ്ചേരി സർവീസ് സഹകരണ ബാങ്കിൽ സഹകരണ വാരാഘോഷത്തിന് തുടക്കം കുറിച്ചു
കോടഞ്ചേരി: എഴുപതാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന് കോടഞ്ചേരി സർവീസ് സഹകരണ ബാങ്കിൽ തുടക്കം കുറിച്ചു.
ബാങ്ക് പ്രസിഡന്റ് ഷിബു പുതിയേടത്ത് പതാക ഉയർത്തി. ഭരണസമിതി അംഗങ്ങളും ജീവനക്കാരും സഹകരണ പ്രതിജ്ഞ എടുത്തു. വൈസ് പ്രസിഡണ്ട് പി പി ജോയ്, ഡയറക്ടർ ജോസ് കുന്നത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.