Mukkam
അങ്കണവാടി കുട്ടികൾക്ക് വർണക്കൂട്ടൊരുക്കി എൻ.എസ്.എസ് വളണ്ടിയർമാർ

മുക്കം: അങ്കണവാടികളിലെ കുട്ടികൾക്ക് വർണക്കൂട്ടൊരുക്കി നീലേശ്വരം ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ്. മുക്കം നഗരസഭയിലെ അങ്കണവാടി കുട്ടികൾക്കായി ചിത്രരചന, നിറംകൊടുക്കൽ മത്സരം എന്നിവയാണ് സംഘടിപ്പിക്കുന്നത്. ശിശുദിനത്തിൽ നീലേശ്വരം ശിശുമന്ദിരത്തിൽ ആദ്യമത്സരം നടത്തി. കേരള ഹയർ സെക്കൻഡറി എൻ.എസ്.എസ് സെല്ലിന്റെ അക്ഷരത്തെളിമ പദ്ധതി പ്രകാരമാണ് മത്സരങ്ങൾ നടത്തുന്നത്.
കഴിഞ്ഞ വർഷം ഈ പദ്ധതിയിലൂടെ അങ്കണവാടികളിൽ എൻ.എസ്.എസ് വൊളൻറിയർമാർ നിർമിച്ച പഠനോപകരണങ്ങൾ വിതരണം ചെയ്തിരുന്നു. മുക്കം നഗരസഭാ കൗൺസിലർ എം.കെ യാസർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.എ അജാസ്, മുദസ്സിർ, സാറ, ജുറൈന, അതുൽ, ജിൻജിൽ, വിഷ്ണുപ്രിയ, നിത എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.






