Koodaranji
കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽ അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും വനിത ശിശു വികസന വകുപ്പിന്റെയും നേതൃത്വത്തിൽ അങ്കണവാടികളിലൂടെ ശൈശവ പൂർവകാല പരിചരണവും വിദ്യാഭ്യാസവും ലക്ഷ്യം വച്ചുകൊണ്ട് സംഘടിപ്പിച്ച അങ്കണവാടി കലോത്സവം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫിന്റെ അധ്യക്ഷതയിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി ജമീല, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ജില്ലാ വനിതാ ശിശു വികസന ഓഫീസർ സബീന ബീഗം തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളിൽ നിന്നും 19 അങ്കണവാടികളിലെ നൂറ്റമ്പതോളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.