Kodanchery

ആം ആദ്മി കോടഞ്ചേരി പഞ്ചായത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി

കോടഞ്ചേരി: ആം ആദ്മി കോടഞ്ചേരി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കർഷകർക്കെതിരെ നടക്കുന്ന ക്രൂരതകൾക്കെതിരെ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. നിത്യജീവിതം ദുരിത പൂർണമായി ഇരിക്കുന്ന കർഷക സമൂഹത്തെ ആത്മഹത്യയിലേക്ക് നയിക്കുന്ന കേരള സർക്കാർ രാജിവെക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

അധ്വാനത്തിന്റെ മഹത്വം അറിയാതെ വിടുവായിത്തം വിളമ്പുന്ന സാംസ്കാരിക മന്ത്രി മാപ്പു പറയണമെന്നും യോഗം ആവശ്യപ്പെട്ടു. ആം ആദ്മി പഞ്ചായത്ത് പ്രസിഡൻറ് അബ്രഹാം വാമറ്റം അധ്യക്ഷത വഹിച്ച യോഗം തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ജെയിംസ് മറ്റത്തിൽ, മനു പയ്യമ്പിളിൽ,ലിൻസ് ജോർജ്, ഏലിയാസ് പാടത്ത്കാട്ടിൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button