Kodanchery
ശ്രേയസ് നാരങ്ങാത്തോട് യൂണിറ്റ് ലഹരി ബോധവൽക്കരണ സെമിനാർ നടത്തി
കോടഞ്ചേരി : ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റ് ബാലജ്യോതി കുട്ടികൾക്കായിസംഘടിപ്പിച്ച നിയമ ബോധവൽക്കരണ സെമിനാർ കോടഞ്ചേരി സബ് ഇൻസ്പെക്ടർ അബ്ദു എം ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡണ്ട് പി.സി ചാക്കോ അധ്യക്ഷ വഹിച്ച മീറ്റിങ്ങിൽ സീനിയർ സിവിൽ പോലീസ് ഓഫീസർറഫീഖ് പി.പി മുഖ്യ സന്ദേശം നൽകി. നാം അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ എന്ന വിഷയത്തെക്കുറിച്ചും ലഹരിയുടെ ദുരുപയോഗത്തെക്കുറിച്ചും സീനിയർ സിവിൽ പോലീസ് ഓഫീസർ ജെസ്സി മാത്യു ക്ലാസ് എടുത്തു.
പ്രോഗ്രാം ഓഫീസർ ലിസി റെജി ആശംസ അർപ്പിച്ചു. സി ഓ ഗ്രേസി കുട്ടി വർഗീസ് സ്വാഗതവും ബീന ജോസ് നന്ദിയും അർപ്പിച്ചു. സെക്രട്ടറി റോഷിനി, വത്സമ്മ വട്ടപ്പാറ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.