Mukkam
നവകേരള സദസ് പ്രചരണാർതഥം മുക്കത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു
മുക്കം: നവംബർ 26ന് നടക്കുന്ന തിരുവമ്പാടി മണ്ഡലം നവകേരള സദസിന്റെ ഭാഗമായി മുക്കത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു. മുക്കം പാലത്തിനു സമീപത്തെ പാർക്ക് പരിസരത്ത് ലിന്റോ ജോസഫ് എം.എൽ.എ കൂട്ടയോട്ടം ഫ്ളാഗ് ഓഫ് നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ പി.ടി ബാബു, നവകേരള സദസ് നോഡൽ ഓഫീസർ വിനയ് രാജ് തുടങ്ങിയവർ സംസാരിച്ചു.
മലബാർ സ്പോർട്ട്സ് അക്കാദമി കായിക താരങ്ങൾക്കൊപ്പം വ്യാപാരികൾ, യുവജനങ്ങൾ, വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങി നിരവധി പേർ കൂട്ടയോട്ടത്തിൽ പങ്കാളികളായി. മുക്കം ടൗൺ ചുറ്റി അഗസ്ത്യൻ മുഴി വരെ നടത്തിയ കൂട്ടയോട്ടത്തിന് നഗരസഭ വൈസ് ചെയർ പേഴ്സൺ അഡ്വ: ചാന്ദിനി, നവകേരള സദസ് പ്രചരണ സമിതി ചെയർമാൻ വി.കെ വിനോദ്, സി.ടി നളേശൻ, പ്രിൻസ് മാമ്പറ്റ, ബക്കർ കളർ ബലൂൺ തുടങ്ങിയവർ നേതൃത്വം നൽകി.