Thiruvambady

പ്രതീകാത്മക സ്വർണ്ണ ബിസ്കറ്റുകൾ അയച്ചു പ്രതിഷേധിച്ചു

തിരുവമ്പാടി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് മുക്കം മുൻസിപ്പൽ കമ്മിറ്റി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രതീകാത്മകമായി സ്വർണ്ണ ബിസ്കറ്റുകൾ അയച്ചു.

മുസ്ലിം യൂത്ത് ലീഗ് തിരുവമ്പാടി മണ്ഡലം സീനിയർ വൈസ് പ്രസിഡന്റ്‌ റാഫി മുണ്ടുപാറ ഉദ്ഘാടനം നിർവഹിച്ചു. മുക്കം മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ്‌ ശരീഫ് വെണ്ണക്കോട് പ്രതീകാത്മക സ്വർണ്ണ ബിസ്കറ്റ് മുഖ്യമന്ത്രിക്ക് പോസ്റ്റ്‌ ചെയ്തു. ജനറൽ സെക്രടറി ജിഹാദ് തറോൽ, ട്രെഷറർ അൻവർ മുണ്ടുപാറ എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Back to top button