Kerala
വിറക് ശേഖരിക്കാൻ പോയ വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തിൽ കെല്ലപ്പെട്ടു

നടവയൽ: മണൽവയലിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. നെയ്ക്കുപ്പ വനത്തിൽ
വിറക് ശേഖരിക്കാൻ പോയ മണൽവയൽ കോളനിയിലെ വെള്ളിലട്ട ദിവാകരന്റെ ഭാര്യ ഗംഗ ദേവി (45) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ യുവതിയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുയായിരുന്നു.







