ഫാം ടൂറിസം; വിവിധ കാർഷിക പഠന സംഘങ്ങൾ തിരുവമ്പാടിയിൽ സന്ദർശനം നടത്തി
തിരുവമ്പാടി: കൃഷി വകുപ്പ് പഠന സംഘങ്ങളുടെയും കാര്‍ഷിക സൊസൈറ്റികളുടെയും പ്രധാന പഠന കേന്ദ്രങ്ങളിലൊന്നായി തിരുവമ്പാടി പഞ്ചായത്തിലെ ഫാംടൂറിസ സർക്യൂട്ട്. പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പഠന സംഘവും കണ്ണൂർ മലപ്പട്ടത്ത് നിന്നും ടെക്നീഷ്യൻസ് ആൻറ് ഫാർമേഴ്സ് കോ-ഓഡിനേഷൻ
സൊസൈറ്റി അംഗങ്ങളായ കർഷകരുടെ സംഘവും തിരുവമ്പാടിയിലെത്തി ഫാമുകൾ സന്ദർശിക്കുകയും പരിശീലനം നേടുകയും ചെയ്തു.
തെങ്ങ്, ജാതി, പഴവർഗ്ഗങ്ങൾ, പുൽവർഗ്ഗങ്ങൾ, ഓർക്കിഡ് അടക്കമുള്ള പുഷ്പങ്ങൾ, മത്സ്യം, തേനീച്ച, ക്ഷീരം, ആട് തുടങ്ങി എല്ലാ പ്രധാന കൃഷി രംഗങ്ങളിലും വർഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ളവരും ജില്ലാ, സംസ്ഥാന, ദേശീയ അവാർഡ് ജേതാക്കളുമായ കർഷകരുടെ ഫാമുകൾ സൗകര്യപ്രദമായ വിധത്തിൽ ഒരുമിച്ച് ലഭ്യമായ പ്രദേശം എന്നതാണ് കാർഷിക പഠന സംഘങ്ങൾ തിരുവമ്പാടി ഫാംടൂറിസ സർക്യൂട്ടിനെ കൂടുതലായി തിരഞ്ഞെടുക്കുന്നത്. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ഫാം ടൂറിസ വികസന പദ്ധതിയുമായി സഹകരിച്ചാണ് തിരുവമ്പാടിയിലെ ഫാം ടൂറിസ കർഷിക സൊസൈറ്റി പ്രവര്‍ത്തിച്ച് വരുന്നത്.