Thiruvambady
പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്; പരിഭ്രാന്തി പരത്തിയ കാട്ടുപന്നിയെ വെടിവച്ച് കൊന്നു

തിരുവമ്പാടി .പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക് പറ്റി. ചവലപ്പാറ ഇടക്കാട്ടിൽ ജോസഫ്, മണി എന്നിവർക്കാണ് ഗുരുതരമായ പരിക്കു പറ്റിയത്. സമീപത്തുള്ള കിണറ്റിൽ നിന്ന് ഉച്ചക്ക് കുടി വെള്ളം എടുക്കാൻ പോയപ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.
ബഹളം കേട്ട് എത്തിയ നാട്ടുകാർ പരുക്ക് പറ്റിയവരെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഈ ഭാഗത്ത് മുൻപും കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. പരിഭ്രാന്തി പരത്തിയ കാട്ടുപന്നിയെ എം. പാനൽ ഷൂട്ടർ മടിയ്ക്കാങ്കൽ സെബാസ്റ്റ്യൻ വനപാലകരുടെ നിർദ്ദേശപ്രകാരം വെടിവച്ച് കൊന്നു.