Koodaranji
കൂടരഞ്ഞിയിൽ 3 കിലോ 400 ഗ്രാം കഞ്ചാവുമായി മംഗലാപുരം സ്വദേശികൾ പിടിയിൽ
കൂടരഞ്ഞി: 3 കിലോ 400 ഗ്രാം കഞ്ചാവുമായി മംഗലാപുരം സ്വദേശികളെ തിരുവമ്പാടി പോലീസ് പിടികൂടി. അംജദ് ഇത്തിയാർ, അൻസാർ നവാസ് എന്നീ രണ്ടു മംഗലാപുരം സ്വദേശികളാണ് കൂടരഞ്ഞിയിൽ വച്ച് പിടിയിലായത്.
രഹസ്യ സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൂടരഞ്ഞി ബസ്സ്റ്റാൻഡിൽ നിന്നും തിരുവമ്പാടി സബ് ഇൻസ്പെക്ടർ ബേബി മാത്യു, സീനിയർ സി.പി.ഒമാരായ അനൂപ്, വിനോദ്, ഉജേഷ്, സുഭാഷ്, സി.പി.ഒ രതീഷ് എന്നിവർ അടങ്ങിയ സംഘമാണ് സ്കൂൾ വിദ്യാർത്ഥികൾക്കും മറ്റും വില്പനയ്ക്ക് വേണ്ടി എത്തിച്ച കഞ്ചാവ് പിടികൂടിയത്.